കെ.ജി ജോര്‍ജിന്‍റെ ഇരകളില്‍ നായകനായി വന്ന കെ.ബി ഗണേഷ് കുമാറിന്‍റെ ഏറ്റവുമധികം ആസ്വദിക്കപ്പെട്ട കഥാപാത്രം മണിച്ചിത്രത്താഴിലെ ദാസപ്പന്‍കുട്ടിയാണ്. കഥയിലെ ഒരു ഒരു നിര്‍ണായക ഘട്ടത്തില്‍, ഒരു ബുദ്ധിമുട്ടേറിയ സാഹചര്യത്തില്‍ ഓടിരക്ഷപ്പെടുന്നത് പോലെ ദുഷ്കരമായൊരു സാഹചര്യം ഈ മന്ത്രിസഭയിലൊരു പ്രധാനപ്പെട്ട ഘട്ടത്തില്‍ അദ്ദേഹം ഒരു വകുപ്പേറ്റെടുത്തപ്പോള്‍ ഉണ്ടായി. പക്ഷേ ഓടി രക്ഷപ്പെട്ടില്ല, ഉറച്ച് അവിടെ നിന്നു. കുറേ മികച്ച ഇടപെടലുകള്‍ നടത്തി. ഒരു സിനിമാതാരമായതുകൊണ്ടല്ല, കുറച്ച് ആക്ഷന്‍ രംഗങ്ങളും അദ്ദേഹത്തിന്‍റെ നമ്മള്‍ കണ്ടു. ചുരുങ്ങിയ കാലമേ കിട്ടിയിട്ടുളളുവെങ്കിലും ആ കാലത്തെ കെ ബി ഗണേഷ് കുമാറിന്‍റെ ഗതാഗത വകുപ്പിലെ ഭരണത്തിന് എത്രമാര്‍ക്ക് ജനങ്ങളിടും? മന്ത്രിക്ക് മാര്‍ക്കെത്ര എന്ന പരിപാടിയില്‍ ഗതാഗതവകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. മന്ത്രിയായതില്‍ ഒന്നാം നമ്പര്‍ നേട്ടമെന്ത്? കെഎസ്ആര്‍ടിസിയില്‍ മുടങ്ങാതെ ശമ്പളം കിട്ടുമോ? മന്ത്രിപദം കിട്ടാന്‍ വൈകിയതില്‍ പരാതിയുണ്ടോ? നെഗറ്റീവ് റോളുകള്‍ രാഷ്ട്രീയത്തില്‍ നില്‍ക്കുമ്പോള്‍ നല്ലതല്ല എന്ന തോന്നലുണ്ടോ? തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നു ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. 

ENGLISH SUMMARY:

The successful tenure of KB Ganesh Kumar as the Kerala Transport Minister. Despite taking charge during a challenging period, he made significant interventions and is being evaluated for his performance in the 'Minister to Marks' program.