സിപിഎമ്മിന്‍റെയും എല്‍ഡിഎഫിന്‍റെയും പിആര്‍ പ്രവര്‍ത്തനങ്ങള്‍ പണ്ടും വാര്‍ത്തയായിട്ടുള്ളതാണ്. ഒരു തിരഞ്ഞെടുപ്പ്കാലം പടിവാതിലില്‍ എത്തിനില്‍ക്കേ പിആര്‍ സംഘം കൂടുതല്‍ ഉഷാറാകുന്നത് സ്വാഭാവികമാണ്.
എന്നാല്‍ അടുത്തകാലത്തൊന്നും ഉണ്ടാകാത്ത തരത്തിലുള്ള വിവാദങ്ങളാണ് പിആര്‍ ടീമും അവരുടെ പ്രവര്‍ത്തനങ്ങളും ഉണ്ടാക്കി വയ്ക്കുന്നത്. നവകേരള നിര്‍മിതിക്കുള്ള ആശയവിനിമയം എന്ന പേരില്‍ കേട്ടാല്‍ ആരും കൊതിച്ചുപോകുന്ന നവകേരള സര്‍വേ. എല്ലാത്തിനെയും ന്യായീകരിച്ച് സര്‍ക്കാരും നേതാക്കളുമൊക്കെ രംഗത്തെത്തിയെങ്കിലും സിപിഎം സൈബര്‍ ക്യാംപിലെ രംഗങ്ങള്‍ അത്ര സുഖകരമല്ലായിരുന്നു.
ENGLISH SUMMARY:
CPM PR activities and LDF election campaigns have always been newsworthy, but recent PR team actions have ignited unprecedented controversies. The Navakerala survey, presented as a communication effort for 'Navakerala Nirmanam', has drawn criticism despite government and leader justifications, particularly within the CPM cyber wing