കൊച്ചി എളമക്കരയിൽ ആത്മഹത്യക്ക് മുമ്പ് പിതാവ് കൊലപ്പെടുത്തിയ മകൾ പീഡനത്തിനിരയിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തിനു മണിക്കൂറുകൾക്ക് മുൻപും പീഡനം നടന്നിരുന്നതായി പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. കുട്ടി പീഡിപ്പിക്കപ്പെട്ടതിനെ കുറിച്ച് അറിയില്ലെന്നാണ് അമ്മയുടെ മൊഴി.ഒരു വർഷത്തോളമായി കുട്ടി പീഡനത്തിനിരയായിരുന്നു എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉള്ളത്. മരണത്തിന് മണിക്കൂറുകൾക്കു മുൻപും പീഡനം നടന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ എളമക്കര പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ആരാണ് പീഡിപ്പിച്ചതെന്നതിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ആദ്യഘട്ടത്തിൽ ഒരു സൂചനയും ഇല്ലായിരുന്നുവെന്നും, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൂടുതൽ കുറ്റകൃത്യത്തിന്റെ സൂചനകൾ ഉണ്ടെന്നും പൊലീസ് പ്രതികരിച്ചു.

ENGLISH SUMMARY:

A recent postmortem report from Elamakkara, Kochi, has revealed that the daughter who was killed by her father before her suicide had been a victim of sexual abuse. The report further indicates that the abuse occurred mere hours before her death, intensifying the ongoing police investigation.