വിവിധ തൊഴിലാളി സംഘടനകള്‍ നടത്തുന്ന 24 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്കില്‍ സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷം. തുറന്നുപ്രവര്‍ത്തിച്ച സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും കടകളും സമരക്കാര്‍ അടപ്പിച്ചു. കോഴിക്കോട് സ്കൂള്‍ അടപ്പിച്ച് ഗേറ്റില്‍ കൊടികുത്തി. വാഹനങ്ങള്‍ പരക്കെ തടഞ്ഞു. കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള പൊതുഗതാഗതം നിലച്ചതിനാല്‍ യാത്രക്കാര്‍ ദുരിതത്തിലായി. ട്രെയിന്‍, കൊച്ചി മെട്രോ ഗതാഗതത്തെ പണിമുടക്ക് ബാധിച്ചില്ല.