തിരുവല്ലയിലെ സ്പായിലുണ്ടായ ക്രൂരമായ കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങളുണ്ടാക്കിയ നടുക്കം ചെറുതല്ല. അതിക്രമിച്ചെത്തിയ ഗുണ്ടകള്‍ ആദ്യം 50,000 രൂപ ആവശ്യപ്പെടുന്നു. തുടര്‍ന്ന് സ്പാ ജീവനക്കാരിയെ ശരീരമാസകലം മര്‍ദിക്കുന്നു. ശേഷം പീഡനം. അതിജീവിതയുടെയടക്കമുളള വെളിപ്പെടുത്തലുകളും ഞെട്ടിക്കുന്നതാണ്. ഇതിനിടെ സ്പാകള്‍ തമ്മിലുളള മല്‍സരത്തിന്റെ ഭാഗമായി ക്വട്ടേഷനാണ് അതിക്രമമെന്ന ആരോപണമുയര്‍ന്നു. തിരുവല്ല സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ സ്പാകള്‍ പൊലീസ് നിരീക്ഷിച്ചുവരികയാണ്. തിരുവനന്തപുരത്ത് നിന്ന് മറ്റൊരു പരാതി കൂടി ഉയര്‍ന്നത് സ്പായുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി ജനങ്ങള്‍ക്കിടയില്‍ വലിയ സംശയങ്ങളുയരാന്‍ ഇടയാക്കിയിട്ടുണ്ട്. വിഡിയോ റിപ്പോര്‍ട്ട് കാണാം.