കുവൈത്തില്‍ നിന്ന് നാടുകടത്തപ്പെട്ട് കൊച്ചിയിലെത്തി മരിച്ച നിലയില്‍ കണ്ടെത്തിയ സൂരജ് ലാമയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് എവിടെയെന്ന് ഹൈക്കോടതി. എന്തു സിസ്റ്റമാണ് ഇവിടുത്തേതെന്നും ഹൈക്കോടതി പൊലീസിനോട് ചോദിച്ചു. റിപ്പോര്‍ട്ട് കിട്ടാത്തത് ഞെട്ടിപ്പിക്കുന്നതെന്നും കോടതി. സൂരജ് ലാമ തിരോധാനക്കേസില്‍ നെടുമ്പാശേരി എസ്എച്ച്ഒ നേരിട്ട് കോടതിയില്‍ ഹാജരായപ്പോഴാണ് ഹൈക്കോടതി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാത്തതില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. കാണാം ലോ ആന്‍ഡ് ഓര്‍ഡര്‍.