TOPICS COVERED

തിരുവനന്തപുരം കമലേശ്വരത്ത് അമ്മയും മകളും സയനൈഡ് കഴിച്ച് ജീവനൊടുക്കിയ കേസില്‍ മകളുടെ ഭര്‍ത്താവ് പിടിയില്‍. ജീവനൊടുക്കിയ ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണനെ വിദേശത്തേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മുബൈ വിമാനത്താവളത്തില്‍ വച്ചാണ് പിടികൂടിയത്. ഉണ്ണിക്കൃഷ്ണന്‍റെ മാനസിക പീഡനമാണ് ഇരുവരുടേയും മരണത്തിന് കാരണമെന്ന് വ്യക്തമാക്കി അമ്മ സജിത എഴുതിയ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു.

അപകീർത്തികരമായ വിഡിയോ പ്രചരിച്ചതിനെത്തുടർന്ന് യു. ദീപക് ജീവനൊടുക്കിയ സംഭവത്തിൽ വിഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച ഷിംജിത മുസ്തഫ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.  അപകീർത്തികരമായ വിഡിയോ പ്രചരിച്ചതിനെത്തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു. ദീപക് (41) ജീവനൊടുക്കിയ സംഭവത്തിൽ വിഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച വടകര സ്വദേശി ഷിംജിത മുസ്തഫ അറസ്റ്റിൽ. വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് ഷിംജിതയെ കസ്റ്റഡിയിലെടുത്തത്. അന്വേഷണസംഘത്തിൽ ഉണ്ടായിരുന്ന വനിതാ പൊലീസുകാർ ഉൾപ്പെടുന്ന സംഘം മഫ്തിയിൽ സ്വകാര്യവാഹനത്തിൽ എത്തിയാണ് ഷിംജിതയെ പിടികൂടിയത്.

ENGLISH SUMMARY:

Kerala suicide case: A man has been arrested in connection with the suicide of a mother and daughter in Thiruvananthapuram. The arrest follows evidence suggesting mental harassment by the suspect, prompting a police investigation and highlighting the complexities of the case.