തദ്ദേശതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കേറ്റ വന്‍ തിരിച്ചടിയില്‍ പങ്കുവഹിച്ച ആ പാരഡിഗാനം ഈസര്‍ക്കാരിന്റെ അവസാന നിയമസഭാസമ്മേളനത്തിലും മുഴങ്ങി. പക്ഷെ പാരഡിയും കേട്ട് ഭരണപക്ഷം വെറുതെയിരുന്നില്ല.
ശബരിമല സ്വര്‍ണക്കൊള്ള തുറുപ്പുചീട്ടാക്കിയാണ് പ്രതിപക്ഷം സഭയിലെത്തിയത്. സഭ തുടങ്ങിയപ്പോഴേ പ്ലക്കാര്‍ഡും ബാനറുകളുമേന്തി മുദ്രാവാക്യമുയര്‍ത്തി. സ്പീക്കര്‍ ചരമോപചാരം വായിച്ച് തീര്‍ന്നതോടെ പ്രതിപക്ഷനേതാവ് നിലപാട് വ്യക്തമാക്കി.
പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസിന് മുന്നില്‍. പ്രതിഷേധം വകവയ്ക്കാതെ സഭാനടപടികളുമായി സ്പീക്കര്‍ മുന്നോട്ട്. ഇതിനിടെ പ്രതിപക്ഷത്തെ കുത്തി വീണ്ടും മന്ത്രി എം.ബി.രാജേഷ്