നമ്മുടെ സര്‍ക്കാരാശുപത്രികളില്‍ ശസ്ത്രക്രിയയ്ക്ക് പോകുന്ന പാവപ്പെട്ട രോഗികളുടെ നെഞ്ചിലിപ്പോ തീയായിരിക്കും. എന്തൊക്കെയിട്ടാണ് തുന്നിക്കൂട്ടുന്നതെന്ന് ആര്‍ക്കറിയാം. ഹര്‍ഷിനയുടെ വയറ്റില്‍ മറന്നുവച്ചത് ഓര്‍മയില്ലേ കത്രിക. തിരുവനന്തപുരത്തെ സുമയ്യയുടെ വയറ്റില്‍ ഗൈഡ‍് വയര്‍ വച്ച് തുന്നിക്കെട്ടി. പാലക്കാട്ടെ പാവപ്പെട്ട ആ കുട്ടി വിനോദിനിക്ക് നഷ്ടമായത് വലതു കൈയാണ്. ആളുകളുടെ ജീവനും ജീവിതവും കയ്യിലെടുക്കുന്ന പിഴവുകള്‍ക്ക് കത്രികവയ്ക്കാന്‍ ആരോഗ്യവകുപ്പിന്റെ തലപ്പത്ത് ആരെങ്കിലുമുണ്ടോ? 

ENGLISH SUMMARY:

Kerala Healthcare is facing scrutiny due to recent instances of medical negligence in government hospitals. These incidents highlight the need for improved patient safety and accountability within the healthcare system.