death

TOPICS COVERED

അഞ്ചു വർഷം മുൻപ് വയറ്റിൽ കത്രിക മറന്നുവെച്ചു, തെളിവെടുപ്പിന് ഹാജരാകാൻ പരേതന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയുടെ നോട്ടിസ്. രോഗി മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞുവെന്നത് അറിയാതെയാണ് മെഡിക്കൽ കോളജ് അധികൃതർ നോട്ടിസ് അയച്ചത്.

2020 ലാണ് തൃശൂർ കൂർക്കഞ്ചേരി സ്വദേശി ജോസഫ് പോൾ തൃശൂർ  മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നത്. പാൻക്രിയാസിൽ മുഴ കണ്ടെത്തിയതിന് തുടർന്നായിരുന്നു ശസ്ത്രക്രിയ. വേദന മാറാതെ വന്നതോടെ സ്കാനിങ്ങിലൂടെ കത്രിക കണ്ടെത്തി .സ്വകാര്യ ആശുപത്രിയിലെത്തി കത്രിക നീക്കം ചെയ്തിരുന്നു . ശസ്ത്രക്രിയ നടത്തിയ മെഡിക്കൽ കോളജിലെ സർജൻ പോൾ ടി. ജോസഫിനെതിരെ, മരിച്ച ജോസഫ് ആരോഗ്യവകുപ്പിൽ അടക്കം നൽകിയിരുന്നു. 2025 ജനുവരി 29ന് അർബുദം ബാധിച്ച് ജോസഫ് മരിച്ചിരുന്നു .2026 ഫെബ്രുവരി 17 നാണ് നേരിട്ട് ഹാജരാകണമെന്ന് ജോസഫിന് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ കത്ത് എത്തുന്നത്. സെക്രട്ടറിയേറ്റ് അനക്സിൽ ഹിയറിങ്ങിൽ ഹാജരാകാൻ ആയിരുന്നു നോട്ടിസ്. ജോസഫ് മരിച്ച വിവരം കുടുംബം അറിയിച്ചതോടെ, ഹിയറിങ് മാറ്റിവെച്ചെന്ന് കുടുംബത്തിന് അറിയിപ്പ് ലഭിച്ചു.

ENGLISH SUMMARY:

Thrissur Medical College sent a notice to a deceased patient to appear for an inquiry regarding surgical instruments left inside his body five years ago. The patient had passed away a year prior to the notice being issued.