TOPICS COVERED

തൃശൂര്‍ വടക്കാഞ്ചേരി  ബ്ലോക്ക് പഞ്ചായത്തില്‍ തളി ഡിവിഷനില്‍ നിന്ന് മല്‍സരിച്ച ലീഗ് സ്വതന്ത്രനാണ് ഇ.യു.ജാഫര്‍ ആണ് ഓടിയത്. വടക്കാഞ്ചേരി ബ്ലോക്ക് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ ലീഗ് സ്വതന്ത്രന് സി.പി.എം അരക്കോടി രൂപ വാഗ്ദാനം ചെയ്തെന്ന ഓഡിയോ വന്‍ വിവാദത്തിലിരിക്കെയാണ് സംഭവം. ആരോപണം ഇരുകൂട്ടരും നിഷേധിച്ചെങ്കിലും പ്രതിഷേധം കനപ്പെട്ടു. ആരോപണ വിധേയന്‍ പൊലീസിന്റെ അഭയം വരെ തേടുന്ന സാഹചര്യം...

തൃശൂര്‍ വടക്കാഞ്ചേരി  ബ്ലോക്ക് പഞ്ചായത്തില്‍ തളി ഡിവിഷനില്‍ നിന്ന് മല്‍സരിച്ച ലീഗ് സ്വതന്ത്രന്‍ ഇ.യു.ജാഫിന്‍റെ ഓഡിയോയാണിത്. കോണ്‍ഗ്രസിന്‍റെ പ്രാദേശിക നേതാവാണ് ഈ ഓഡിയോ ആദ്യം നവമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തത്. ബ്ലോക്ക് പഞ്ചായത്തില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും ഏഴു വീതം അംഗങ്ങള്‍. നറുക്കെടുപ്പിലാണ് ഭരണം തീരുമാനിക്കേണ്ടിയിരുന്നത്. പക്ഷേ, യു.ഡി.എഫ് പക്ഷത്തെ ലീഗ് വിമതന്‍ ഇ.യു. ജാഫര്‍ സി.പി.എമ്മിന് വോട്ടു ചെയ്തു. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗമായ കെ.വി.നഫീസയാണ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ജാഫര്‍ പങ്കെടുത്തതുമില്ല. ജാഫറിനെ സംരക്ഷിക്കുമെന്ന സി.പി.എം. പ്രാദേശിക നേതാവായ കെ.കെ.ബാബുവിന്‍റെ ഓഡിയോയും കോണ്‍ഗ്രസ് പുറത്തുവിട്ടു. 

ENGLISH SUMMARY:

Vadakkanchery Block Panchayat bribery allegations spark controversy in Thrissur. An audio clip alleging CPM offered money to a League independent candidate for a vote has surfaced, leading to protests and denials.