സംസ്ഥാനത്തെ കോര്‍പറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലെയും ഭരണസാരഥികള്‍ ചുമതലയേറ്റെടുത്ത ദിവസമാണിന്ന്. തീപ്പൊരി പോരാട്ടം നടന്ന ആറ് കോര്‍പ്പറേഷനുകളില്‍ നാലെണ്ണത്തില്‍ യുഡിഎഫും ഒരോന്ന് വീതം എല്‍ഡിഎഫും എന്‍ഡിഎയും ആണ് ഭരിക്കുന്നത്. പലയിടങ്ങളിലും നാടകീയമായ സംഭവവികാസങ്ങള്‍ക്കൊടുവിലാണ് അധ്യക്ഷ–ഉപാധ്യക്ഷ സ്ഥാനാര്‍ഥിയെ തീരുമാനിക്കാനായത്. പക്ഷേ, തിരഞ്ഞെടുപ്പില്‍ സസ്പെന്‍സുകളൊന്നും ഉണ്ടായില്ല. സത്യപ്രതിജ്ഞ ചെയ്യുമ്പോഴും ചിലയിടങ്ങളില്‍ അതൃപ്തി പുകയുന്നുണ്ടായിരുന്നുവെന്ന് മാത്രം. എന്തായാലും, അതൊന്നും ഭരണത്തെ ബാധിക്കില്ല എന്നാണ് പുതിയ മേയര്‍മാരെല്ലാം പറയുന്നത്. ഒരുപാട് വികസനസ്വപ്നങ്ങളാണ് മുന്നോട്ടുവച്ചിട്ടുള്ളത്. വെല്ലുവിളികള്‍ പലതുമുണ്ടെങ്കിലും, അതെല്ലാം മറികടന്ന് വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും പറയുന്നു അവര്‍. ഇന്ന് അധികാരമേറ്റെടുത്ത ആറ് കോര്‍പറേഷന്‍ മേയര്‍മാരും നമുക്കൊപ്പമുണ്ട്.