ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ വീണ്ടും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി. എയര്‍ പ്യൂരിഫയറിന്‍റെ ജി.എസ്.ടി കുറയ്ക്കുന്നത് പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഡല്‍ഹിയില്‍ താമസിച്ചപ്പോള്‍ രോഗബാധിതനായെന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പരാമര്‍ശം എ.എ.പി. ആയുധമാക്കി. മലിനീകരണത്തിന് ഇന്ന് നേരിയ കുറവുണ്ട്.