അങ്ങനെ ഒളിവ് അവസാനിപ്പിച്ച് ബൂത്തില്‍ പ്രത്യക്ഷപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍. രാവിലെ തന്നെ പാലക്കാട്ടെ കുന്നത്തൂര്‍മേട് നോര്‍ത്ത് വാര്‍ഡ് ബൂത്തില്‍ വോട്ട് ചെയ്യാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തുമെന്ന് ഊഹാപോഹങ്ങളുണ്ടായിരുന്നു. ബലാല്‍സംഗക്കേസില്‍ 15 ദിവസം നീണ്ട ഒളിവുജീവിതത്തിന് വോട്ടെടുപ്പ് ദിനത്തില്‍ വിരാമം. കോടതി മുന്‍കൂര്‍ ജാമ്യം രണ്ടു കേസിലും അനുവദിച്ചതോടെ പൊതുയിടത്തില്‍ എത്തി വോട്ടു ചെയ്ത് മടങ്ങുമ്പോള്‍ വഴിയൊരുക്കി കേരള പൊലീസ് ഒപ്പമുണ്ടായിരുന്നു. തനിക്ക് പറയാനുള്ളത് കോടതിയില്‍ പറഞ്ഞുവെന്നാണ് പ്രതികരണമാരാഞ്ഞപ്പോള്‍ രാഹുലിന്റെ പ്രതികരണം. തനിക്ക് പ്രതി കൂലമായിട്ടുള്ളതും കോടതിയിലുണ്ട് . ഇനി കോടതി തീരുമാനിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍. ഇതിനിടെ രാഹുലിനെതിരെ പ്രതിഷേധവുമായി CPM,BJP പ്രവര്‍ത്തകരെത്തി. പൂവന് കോഴിയുടെ ചിത്രം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. രാഹുല്‍ മടങ്ങുമ്പോള്‍ വാഹനം തടയാനും ശ്രമമുണ്ടായി. വോട്ടുചെയ്ത ശേഷം ചായക്കടയില്‍. വോട്ടര്മാര്ക്കിടയില്ത്തന്നെ ഉണ്ടാകുമെന്ന് പ്രതികരണം.