പ്രമുഖ പരസ്യദാതാക്കളായ വളപ്പില കമ്യൂണിക്കേഷൻസിന്റെ പുതിയ ഓഫിസ് പാലക്കാട് നഗരത്തിൽ തുടങ്ങി. ടി.ബി.റോഡിൽ മലയാള മനോരമ ഓഫിസിനു മുൻവശത്തായി പ്രവത്തനമാരംഭിച്ച ഓഫിസ് നഗരസഭ അധ്യക്ഷൻ പി.സ്മിതേഷ് ഉദ്ഘാടനം ചെയ്തു. വളപ്പില ജോയിന്റ് മാനേജിങ് ഡയറക്ടർ ജെയിംസ് പോൾ അധ്യക്ഷനായി. ജോയിന്റ് മാനേജിങ് ഡയറക്ടർ ജോൺസ് പോൾ, ഡയരക്ടർമാരായ പോൾ വളപ്പില, ലിയോ വളപ്പില എന്നിവർ ചടങ്ങിനു നേതൃത്വം വഹിച്ചു. പ്രിന്റ്, ടെലിവിഷൻ, റേഡിയോ മേഖലകളിലെ പരസ്യങ്ങളിൽ 46 വർഷത്തെ പാരമ്പ്യരമുള്ള വളപ്പില കമ്മ്യൂണിക്കേഷൻസ് ഓൺലൈൻ മേഖലയിലേക്കും കാലെടുത്തു വെക്കുകയാണെന്ന് ജോയിന്റ് മാനേജിങ് ഡയറക്ടർ ജെയിംസ് പോൾ പറഞ്ഞു.