രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ എവിടെയാണ്??? കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഉയരുന്ന ചോദ്യമാണ്. ബലാല്‍സംഗക്കേസ് എടുത്തതോടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോയത്. അതുവരെയും പാലക്കാട്ട് തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികള്‍ക്കായി വോട്ടഭ്യര്‍ഥിച്ച് വീടുകള്‍ കയറിയും പൊതുസമ്മേളനങ്ങളില്‍ പങ്കെടുത്തും രാഹുലിനെ കണ്ടവരുണ്ട്. കേസെടുത്തതോടെ ഒളിവിലായി. ഇതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം കോടതിയില്‍ അഭിഭാഷകന്‍ മുഖേന സമര്‍പ്പിച്ചു. അതില്‍ തീരുമാനമായിട്ടില്ല. അതുവരെ രാഹുല്‍ ഒളിവിലെ ജീവിതം തുടരാനാണ് സാധ്യത. പക്ഷേ കണ്ടെത്തി കസ്റ്റഡിയിലെടുക്കേണ്ട ഉത്തരവാദിത്തം പൊലീസിനുണ്ടല്ലോ.. അവര്‍ എന്തുചെയ്യുകയാണ്?