2021ല്‍ എല്‍ഡിഎഫിന് തുടർഭരണം ഉണ്ടാകുന്ന സമയത്ത് എല്‍ഡിഎഫിന് ഒപ്പം കട്ടക്ക് നിന്ന ജില്ലയാണ് കോഴിക്കോട്. അതിന് തൊട്ടുമുന്‍പത്തെ വര്‍ഷം, 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിലും കോഴിക്കോട്ടെ ചിത്രം ഏറെക്കുറേ അങ്ങിനെ തന്നെയായിരുന്നു. ദിവസങ്ങള്‍ക്കകം വീണ്ടും പോളിങ് ബൂത്തിലേക്ക് പോകവേ, എന്താണ് കോഴിക്കോട്ടുകാർക്ക് കേരള രാഷ്ട്രീയത്തെക്കുറിച്ച്, നിലവില രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് പറയാനുള്ളത്... വോട്ടുകവല കോഴിക്കോട് വടകരയില്‍...