കൊല്ലം ചാത്തന്നൂരിൽ മർദ്ദനമേറ്റ യുവാവ് മരിച്ചു. ഉമയനല്ലൂർ നടുവിലക്കര സ്വദേശി ദിലീപ് ആണ് മരിച്ചത്. സ്ത്രീയുടെ ഫോണിലേക്ക് മെസ്സേജ് അയച്ചത് ചോദ്യംചെയ്തുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.
ഇന്നലെ ഉളിയക്കോട് വച്ച് ചിലര്‍ ദിലീപിനെ ആക്രമിക്കുകയായിരുന്നു. അവശനായ ദിലീപിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദിലീപ് കൊട്ടിയത്ത് ഓട്ടോ ഡ്രൈവർ ആണ്. ചാത്തന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു.