യുവതിയെ നടുറോഡിൽ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 24 കാരൻ പോലീസ് പിടിയിൽ. കുളത്തൂപ്പുഴ സ്വദേശി അഭിമന്യു ആണ് പിടിയിലായത്. ഈ മാസം ആറിന് വൈകിട്ട് ആറരക്കായിരുന്നു സംഭവം. ജോലിക്ക് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നു. നാട്ടുകാർ ഓടികൂടിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അഞ്ചൽ പൊലീസ് പിടികൂടിയത്.
സമീപപ്രദേശത്തെ നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്. ജോലി ചെയ്തുവന്ന പുനലൂർ കോട്ടവട്ടത്തു നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.