കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ ബെല്‍ത്തങ്ങാടി താലൂക്കിലെ ക്ഷേത്ര നഗരിയായ ധര്‍മസ്ഥല ദുരൂഹതകളുടെ ചുരുളഴിക്കുകയാണ്. ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട നൂറിലധികം സ്ത്രീകളുടേയും കുട്ടികളുടേയും മൃതദേഹങ്ങള്‍ താന്‍ കുഴിച്ചിട്ടെന്ന മുന്‍ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിലേക്കാണ് എല്ലാ കണ്ണുകളും. മണ്ണ് നീക്കിയുള്ള പരിശോധനയില്‍ ആ വെളിപ്പെടുത്തലിലെ സത്യമെത്രയുണ്ടെന്ന് തെളിയുമെന്ന് ഉറ്റുനോക്കുകയാണ് രാജ്യം. എല്ലാത്തിനും സായുധ പൊലീസിന്റെ കാവലും....നോക്കാം ധര്‍മസ്ഥലയില്‍ കണ്ടതെന്താണെന്ന് ? ഇനി കാണാനുള്ളതെന്താണെന്ന്