ശിശുദിനത്തിലെ വിധി. 2020 മാർച്ചിൽ പാലത്തായി പീഡനക്കേസിൽ അധ്യാപകനും ബിജെപി നേതാവുമായ കുനിയിൽ പത്മരാജൻ കുറ്റക്കാരൻ. ഇരട്ടിപ്രഹരം നല്‍കികൊണ്ട് ശിക്ഷാവിധി. മരണംവരെ ജീവപര്യന്തം. തലശ്ശേരി പോക്സോ കോടതിയാണ് . പോക്സോ വകുപ്പുകളിൽ 40 വർഷം തടവ് അനുഭവിച്ച ശേഷമാണ് മരണംവരെ ജീവപര്യന്തം. 2 ലക്ഷം പിഴയും കോടതി വിധിച്ചിട്ടുണ്ട്. ബലാൽസംഗവും പോക്സോ വകുപ്പും കോടതിയിൽ തെളിയിക്കപ്പെട്ടു. ശുചിമുറിയല്‍ വെച്ച് . വീട്ടില്‍ വെച്ച് അന്വേഷണത്തില്‍ അടിമുടി അട്ടിമറി ആരോപണങ്ങളും മെല്ലപ്പോക്കും ആരോപിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍.
വിവാദങ്ങളിലൂടെ സഞ്ചരിച്ച പാലത്തായി പീഡനക്കേസിലെ പരാതി വ്യാജമാണെന്നായിരുന്നു ആദ്യം അന്വേഷിച്ച പാനൂർ പോലീസിന്റെ കണ്ടെത്തൽ. ഇതിനിടയ്ക്ക് ക്രൈംബ്രാഞ്ചിന് ശേഷം അന്വേഷിച്ച അന്നത്തെ ഡിഐജി എസ് ശ്രീജിത്ത് പ്രതി നിരപരാധിയാണെന്ന് പറയുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നതും വിവാദമായിരുന്നു. ..പിന്നാലെ 5 അന്വേഷണസംഘങ്ങൾ മാറി വന്ന കേസ് വൻ വിവാദവും കോളിളക്കങ്ങളും സൃഷ്ടിച്ചിരുന്നു. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ ഒടുവിൽ തളിപ്പറമ്പ് ഡിവൈഎസ്പി ആയിരുന്ന ടി കെ രത്നകുമാർ ആയിരുന്നു അവസാന അന്വേഷണ ഉദ്യോഗസ്ഥൻ .