ആലപ്പുഴയിലെ ഭര്‍തൃവീട്ടില്‍ കൊല്ലം ശൂരനാട് സ്വദേശിയായ യുവതി ആത്മഹത്യ ചെയ്തതില്‍ ആരോപണവുമായി കുടുംബം. ഭര്‍ത്താവും വീട്ടുകാരുമാണ് രേഷ്മയുടെ മരണത്തിന് കാരണക്കാരെന്നാണ് പരാതി. പ്രശ്നങ്ങള്‍ വിവരിച്ച് യുവതി എഴുതിവെച്ച കുറിപ്പും ഫോണ്‍ സംഭാഷണവും അടക്കമുള്ള തെളിവുകള്‍ നിരത്തിയാണ് കുടുംബത്തിന്‍റെ നിയമ പോരാട്ടം.