TOPICS COVERED

 മന്ത്രവാദം കൂടോത്രം , പ്രതമൊഴിപ്പിക്കല്‍..ആഭിചാരക്രിയകള്‍  കേരളത്തിന്‍റെ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ സജീവം. പരിഷ്കൃതമെന്ന് നമ്മള്‍ വിശ്വസിക്കുന്ന നമ്മുടെ കേരളത്തില്‍ നമ്മുടെ അയല്‍വീടുകളില്‍ നടക്കുന്നു.. 24 കാരിയായ യുവതി തിരുവഞ്ചൂര്‍ സ്വദേശി അഖിലിനെ സ്നേഹിക്കുന്നു .ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്നു. വീട്ടുകാര്‍ എതിര്‍ക്കുന്നു. പ്രണയം കൈവിട്ടില്ല. സെപ്റ്റംബർ 26ആ തീരുമാനം എടുക്കുന്നു. അമ്മയെ അച്ഛനെ സഹോദരിയെ ഒക്കെ ഒഴിവാക്കി അഖിലിനൊപ്പം യാത്രയായി. വീട്ടിലെത്തി ഉടന്‍ നടക്കുന്ന വിവാഹം. അഖിലിന്‍റേയും കുടുംബത്തിന്‍റേയും പ്രിയപ്പെട്ട മകളായി മാറുമെന്ന്  സ്വപ്നങ്ങള്‍ .

പക്ഷേ കാര്യങ്ങള്‍ അങ്ങനെ ആയിരുന്നില്ല. ഇടയ്ക്കിടെ അഖിലും യുവതിയും തമ്മില്‍ വഴക്ക്. അതോടെ വിവാഹം നീണ്ടു. യുവതിയുടെ ശരീരത്തില്‍ ബാധയുണ്ടെന്ന് അമ്മ ഉറപ്പിച്ചു. കുടുംബപൂജാരിയും അതുറപ്പിച്ചുപറഞ്ഞു. അതോടെ യുവതി വീട്ടില്‍ ഒറ്റപ്പെടാന്‍ തുടങ്ങി. വിവാഹം തടസപ്പെട്ടു. പക്ഷേ വീട്ടില്‍ പറയാന്‍ കഴിയില്ല. 40 ദിവസം കഴിഞ്ഞു .അതിനിടെ അവര്‍ ബാധയൊഴിപ്പിക്കാന്‍ തീരുമാനിച്ചു. പക്ഷേ അവള്‍ ഒന്നുമറിഞ്ഞില്ല. അഖിലും ഒന്നും അറിയാത്തപോലെ നിന്നു. നീണ്ടു കൂടിയാലോചനക്കൊടുവില്‍ അവര്‍ ബാധയൊഴിപ്പിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ ഞായറാഴ്ച രാവിലെ അമ്മ വീട്ടില്‍ നിന്ന് പോയി. പത്തുമണിയോടെ മടങ്ങിവന്നത് ഒരു പൂജാരിയുമായാണ്. ബാധയൊഴിപ്പിക്കാനെന്ന് പറഞ്ഞു. പിന്നീട് പൂജ തുടങ്ങി. ആഭിചാരക്രിയയുടെ പേരില്‍ അരങ്ങേറിയത് ക്രൂരമായി പീഡനങ്ങള്‍.

ENGLISH SUMMARY:

Black magic in Kerala is prevalent even today, manifesting in practices like exorcism and sorcery. This article explores a case where a young woman faced alleged rituals under the guise of spiritual healing, highlighting the persistence of these practices in modern Kerala.