തിരുവല്ലയിൽ പ്രണയപ്പകയിൽ വിദ്യാർത്ഥിനിയെ തീവച്ചുകൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. അഞ്ച് ലക്ഷം പിഴയും അടയ്ക്കണം. 2019 മാർച്ചിൽ 12 ന് രാവിലെയാണ് നടുക്കുന്ന സംഭവം നടന്നത്. കേസില്‍ നിര്‍ണായകമായി പെട്രോള്‍ വാങ്ങിയ പമ്പിലെ സിസിടിവി ദൃശ്യങ്ങളും , ദൃക്സാക്ഷികളുടെ മൊഴികളും. രാവിലെ മുതല്‍ നടന്ന സംഭവങ്ങള്‍ കൃത്യമായി കോര്‍ത്തിണക്കിയുള്ള കുറ്റപത്രം. തടഞ്ഞുനിര്‍ത്തിയതും കൊലയും തെളിഞ്ഞു. കത്തികണ്ടെടുത്തു. നാട്ടുകാരുടെ മൊഴികള്‍ .പിന്നീട് ദിവസങ്ങള്‍ക്ക് ശേഷമാണ് കവിത മരിക്കുന്നത് .മൊഴി ശേഖരിക്കുക ബുദ്ധിമുട്ടായിരുന്നു. 70 ശതമാനം പൊള്ളല്‍. പ്രണയബന്ധത്തില്‍ പിന്മാറിയതാണ് കൊലയുടെ കാരണമെന്നും പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞു. കവിതക്കും അജിനും ഒരേ പ്രായം..ജീവപര്യന്തമായിരുന്നു പ്രോസിക്യൂഷനും പ്രതീക്ഷിച്ചിരുന്നത്. .പ്രതിക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു