ഓരോ ദിവസവും എത്ര കുറ്റകൃത്യങ്ങളാണ് നാം കാണുന്നത്. കൊലപാതകങ്ങള്‍, മോഷണങ്ങള്‍, കവർച്ചകള്‍, പീഡനങ്ങള്‍... എല്ലാം നാൾക്കുനാൾ കൂടി വരികയാണ്. ഈ കേസുകളിലെല്ലാം പ്രതികൾ ശിക്ഷിക്കപ്പെടുന്നുണ്ടോ? ഇല്ല എന്ന് തന്നെയാണ് മറുപടി. കോടതിയില്‍ പലപ്പോഴും തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വെറുതെ വിട്ടു എന്ന വിധി നമ്മൾ കേൾക്കാറുണ്ട്. തെളിവുകള്‍ കൂട്ടിയിണക്കി കുറ്റപത്രം സമർപ്പിച്ച് വിചാരണവേളയിൽ കോടതിയിൽ കൃത്യമായി അവതരിപ്പിച്ച്, കോടതിയെ വിശ്വസിപ്പിക്കാനും കഴിഞ്ഞെങ്കില്‍ മാത്രമേ പ്രതീക്ഷയുണ്ടാകൂ. അതില്ലാത്തതുകൊണ്ടാണ് പലപ്പോഴും പ്രതികൾ രക്ഷപ്പെട്ടുപോകുന്നത്. ഇന്ന് നമ്മൾ പരിശോധിക്കുന്നത് കുറ്റപത്രം തയ്യാറാക്കുന്ന ഒരു കേസിനെക്കുറിച്ചാണ്. കോട്ടയത്തെ ജെസ്സി കൊലക്കേസിന്‍റെ അന്വേഷണ നാള്‍വഴികള്‍...

ENGLISH SUMMARY:

Crime investigation in Kerala involves meticulous evidence gathering and presentation to secure convictions. This article explores the complexities of crime investigation using Kottayam Jessy murder case investigation as example.