കോട്ടയം ടിവി പുരം മേഖലയിൽ കരിയാറിലേക്ക്  ഉപ്പുവെള്ളം കയറി കൃഷി നശിച്ച് കർഷകർക്ക് നഷ്ടം. കരിയാർ സ്പിൽവേയുടെ അടച്ചിട്ട ഷട്ടറുകൾ മീൻ പിടിക്കാനായി രാത്രി തുറക്കുന്നതാണ് ഉപ്പുവെള്ളം കയറാൻ കാരണമെന്നാണ് കർഷകരുടെ പരാതി.

ടിവിപുരം പഞ്ചായത്തിൽ കരിയാറിൻ്റെ തീരത്തെ കൃഷിയിടങ്ങളിൽ ഉപ്പുവെള്ളം കാരണം  വ്യാപകമായി കൃഷി നശിക്കുകയാണ്. ഉപ്പുവെള്ളം കയറാതിരിക്കാൻ തണ്ണീർമുക്കം ബണ്ടും കരിയാർ സ്പിൽവേയും അടച്ചതാണ്. ഇടതോടുകളിൽ ഓരു മുട്ടുകളും സ്ഥാപിച്ചു. എന്നിട്ടും കരിയാറിലേക്ക് ഉപ്പുവെള്ളം എത്തുന്നതായാണ് പരാതി. രാത്രി മീൻ പിടിക്കാനായി ഷട്ടറുകൾ തുറക്കുന്നതാണ് ഉപ്പുവെള്ളം കയറാൻ കാരണം. വാഴ , പാവൽ , കോവൽ, തുടങ്ങിയവയ കരിഞ്ഞുണങ്ങാൻ തുടങ്ങി.

സ്പിൽവേയുടെ ഷട്ടറുകൾ തുറക്കുന്നത് തടയാൻ ഇറിഗേഷൻ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. വൈക്കം നഗരസഭ ചെയർമാനും ടിവി പുരം പഞ്ചായത്ത് പ്രസിഡൻ്റും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്._

ENGLISH SUMMARY:

Kottayam farmers are facing significant losses as saltwater inundates their agricultural lands in the TV Puram region due to the opening of KariyAR spillway shutters. Farmers allege that these shutters are opened at night for fishing, leading to the saltwater intrusion and subsequent destruction of crops.