കോട്ടയം മേലുകാവ് ഇഞ്ചിക്കാവ് സ്വദേശി മണിക്കുട്ടന്‍റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യവുമായി കുടുംബം രംഗത്ത്. നാലുമാസം മുൻപ് വാഹനാപകടത്തിലാണ് മണിക്കുട്ടന് ജീവൻ നഷ്ടമായത്.

കഴിഞ്ഞ മേയ് 10ന് രാത്രിയാണ് ഈരാറ്റുപേട്ട തൊടുപുഴ റോഡില്‍ വച്ച്  മേലുകാവ് ഇഞ്ചിക്കാവ് സ്വദേശിയായ ചാമക്കാലയില്‍ 21 കാരൻ മണിക്കുട്ടനെ ബൈക്കപകടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബൈക്കിൽ മണിക്കുട്ടന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത്  പറഞ്ഞതുപ്രകാരം അപകട സ്ഥലത്ത് നിന്ന് രണ്ടരകിലോമീറ്റര്‍ അകലെ നിന്നാണ് മണിക്കുട്ടന്‍റെ മൃതദേഹം കണ്ടെത്തിയത്.  മണിക്കുട്ടന്റെ ബൈക്കിൽ  വാഹനം ഇടിച്ച് മണിക്കുട്ടന്‍ അതില്‍ കുടുങ്ങി വാഹനം വലിച്ചുകൊണ്ട് പോയെന്നാണ് നിഗമനം.  അപകടമുണ്ടാക്കിയ വാഹനം ഇതുവരെയും കണ്ടെത്താനായിട്ടില്ല.

മണിക്കുട്ടന് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും എങ്ങനെ അപകടമുണ്ടായെന്ന് ഓർമയില്ലെന്നാണ്

പറയുന്നത്. നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പോലും പൊലീസ് കണ്ടെത്തിയിട്ടില്ല എന്നാണ് കുടുംബത്തിന്‍റെ പരാതി. 

വിശദമായ അന്വേഷണം വേണമെന്നാണ് മണിക്കുട്ടന്‍റെ ഏക സഹോദരി ആതിരയും അമ്മ ബിന്ദുവും ഉൾപ്പെടുന്ന കുടുംബം ആവശ്യപ്പെടുന്നത്. 

 

ENGLISH SUMMARY:

Manikkuttan death mystery in Melukavu has prompted his grieving family to demand a thorough police investigation into the alleged hit-and-run accident. The family claims that critical evidence and CCTV footage are still missing four months after the tragic incident.