പലനാളായി പലവിധത്തില്‍ കേട്ടുപതിഞ്ഞ വാക്കാണ് വാഹനക്കടത്ത്. മനുഷ്യക്കടത്ത് പോലെ തന്നെ നിയമലംഘനം. കാലഘട്ടം മാറും തോറും കടത്തിന്‍റെ കളിയും മാറും. മനുഷ്യനെ ഭ്രമിപ്പിക്കുന്ന ആഢംബരത്തില്‍ നിയമലംഘനങ്ങളുടെ തോതും കൂടും. കാറുകടത്തില്‍ എന്താകും സംഭവിച്ചിട്ടുണ്ടാവുക. എങ്ങനെയായിരിക്കും ഇത്തരത്തില്‍ വാഹനങ്ങള്‍ കേരളത്തിലടക്കം എത്തിയിട്ടുണ്ടാവുക. നുംഖോറിലെ ട്വിസ്റ്റും ക്ലൈമാക്സും എന്തായിരിക്കും?.