സെന്റ് ഓഫ് ആഘോഷിക്കാന്‍ വാടകയ്ക്കെടുത്ത ആഢംബര വാഹനങ്ങളുമായി സ്കൂളിലെത്തിയ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. മേപ്പയ്യൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. വാടകയ്‌ക്കെടുത്ത വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു.
റീല്‍സ് ചിത്രീകരിക്കാന്‍ വേണ്ടിയാണ് വിദ്യാര്‍ഥികള്‍ വാഹനങ്ങള്‍ നിരത്തിലിറക്കിയതെന്നാണ് പൊലീസ് പറയുന്നത്. കുട്ടികൾ വാഹനം ഓടിച്ചിരുന്നില്ല. ഓടിക്കാന്‍ തുടങ്ങുന്നതിന് മുന്‍പ് ഫോട്ടോ ഷൂട്ട് നടത്തുമ്പോൾ തന്നെ അധ്യാപകർ ഇടപെട്ട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മൂന്ന് ബിഎംഡബ്ല്യു,
ബെൻസ്, ഥാർ തുടങ്ങി പത്തോളം ആഢംബര വാഹനങ്ങളാണ് വിദ്യാര്‍ഥികള്‍ വാടകയ്ക്ക് എടുത്തിരുന്നത്. വാഹനത്തിന്‍റെ ഡ്രൈവര്‍മാര്‍ക്ക് എതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.