TOPICS COVERED

കോതമംഗലത്ത് പെണ്‍കുട്ടിയുടെ ആത്മഹത്യ സംഭവിച്ചിട്ട് പത്തുദിവസം പിന്നിടുമ്പോഴും ദുരൂഹത ബാക്കിനില്‍ക്കുകയാണ്. അതീവഗുരുതരമായ ആരോപണങ്ങളാണ് ആത്മഹത്യയ്ക്കുശേഷം ഉയര്‍ന്നത്. ആത്മഹത്യാക്കുറിപ്പിലെ ആരോപണങ്ങള്‍ രാഷ്ട്രീയചര്‍ച്ചയ്ക്കും വഴിമരുന്നിട്ടു. ആണ്‍സുഹൃത്തിനും കുടുംബത്തിനുമെതിരെയായിരുന്നു ആരോപണങ്ങളത്രയും. തൊട്ടുപിന്നാലെ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് പിടിയിലായി. കേസ് ഭയന്ന് മാതാപിതാക്കള്‍ മുങ്ങി. ഇരുവരെയും ഇന്നലെ പൊലീസ് മറുനാട്ടില്‍നിന്ന് പിടികൂടി. പെണ്‍കുട്ടിയെ ആണ്‍സുഹൃത്ത് മര്‍ദ്ദിക്കുമ്പോള്‍ സാന്നിധ്യമുണ്ടതായി ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ച ഇരുവരുടെയും പൊതുസുഹൃത്തിനെയും പൊലീസ് പിടികൂടി. മൂന്നുപേരും ഇപ്പോള്‍ റിമാന്‍ഡിലാണ്. നീതിക്കുവേണ്ടി ഏതറ്റംവരെയും പോകുമെന്ന സൂചനയാണ് പെണ്‍കുട്ടിയുടെ കുടുംബം നല്‍കുന്നത്. അതിന് ഐക്യദാര്‍ഢ്യവുമായി രാഷ്ട്രീയരംഗത്തുള്ളവരും ഒപ്പമുണ്ട്. പ്രണയനൈരാശ്യം, പിന്നാലെ ആത്മഹത്യ– കോതമംഗലത്ത െപണ്‍കുട്ടിയുടെ മരണം ആ രീതിയില്‍ വ്യാഖ്യാനിക്കുന്നില്ല ആരും. അതിന്റെ കാരണം ആത്മഹത്യാകുറിപ്പ് തന്നെയാണ്. വരുംദിവസങ്ങളില്‍ വിശദമായ ചോദ്യംചെയ്യലുണ്ടാകും. അതിനുശേഷമാകും കേരളം തന്നെ കാത്തിരിക്കുന്ന യഥാര്‍ഥ ഉത്തരം പുറത്തുവരിക.  എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചത് ? ആരാണ് പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്ക് ഉത്തരവാദി ? പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്ന വിഷയങ്ങളില്‍ അന്വേഷണമുണ്ടാകുമോ ? ആത്മഹത്യപ്രേരണ കുറ്റമല്ലാതെ മറ്റുവകുപ്പുകള്‍ പ്രതിക്കും കുടുംബത്തിനുംനേരെ ചുമത്തുമോ ? എന്താണ് സംഭവിക്കുന്നത് ?

ENGLISH SUMMARY:

Kothamangalam Suicide: The Kothamangalam suicide case continues to be investigated after ten days, with serious allegations emerging. The suicide note points to the boyfriend and his family, leading to arrests and ongoing scrutiny