തല്ലിപ്പൊളി റോഡുകളെ കണ്ടെത്താനുള്ള റിയാലിറ്റി ഷോ അതാണ് കുഴിവഴി ജാഥ. കുഴിവഴി ജാഥ രണ്ടാം സീസണ്‍ ആവേശത്തോടെ മുന്നോട്ട് പോവുകയാണ്. പാലക്കാട്ടെ നെന്മാറ - ഒലിക്കോട് റോഡിലെത്തിയ മനോരമന്യൂസ് റോഡ് റിയാലിറ്റി ഷോ കുഴിവഴി ജാഥ വണ്ടി കുഴിയില്‍ വീണ് പഞ്ചറായി. പിന്നെ ജില്ല പിന്നിട്ടത് കാളവണ്ടിയുഗത്തിലായിരുന്നു. അവിടെനിന്ന് ഓടിയെത്തിയത് മലപ്പുറത്ത്. മലപ്പുറം റോഡിന്‍റെ മൊഞ്ച് കാണാം. കുഴിവഴി ജാഥ 2.0 മലപ്പുറം പെരിന്തല്‍മണ്ണയില്‍. പെരുന്തല്‍മണ്ണ ടൗണ്‍ ജൂബിലി റോഡിലെ കുഴിയില്‍ വാഴവെച്ച് ഇന്നത്തെ യാത്ര അവസാനിച്ചു. നാളത്തെ യാത്രക്കൊടവില്‍ കുഴി രത്ന കുഴി ശ്രീ റോഡുകളെ പ്രഖ്യാപിക്കും.