മലപ്പുറം മഅദിൻ ഗ്രാന്‍റ് മസ്ജിദിലെ റമദാനിലെ പ്രാർഥനക്ക് പലവിധ സവിശേഷതകളുണ്ട്. ഭിന്നശേഷിക്കാരെ ചേർത്തുപിടിച്ചും മുന്നിൽ നിർത്തിയുമായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രാർഥനാ ചടങ്ങുകൾ. റംസാനിലെ സവിശേഷത ദിനമാണ്.മഅദിൻ അക്കാദമിയുടെ ഭാഗമായ ഏബിൾ വേൾഡിലെ മിടുക്കൻമാരാണ് നേതൃത്വം പ്രാർഥനക്ക് നൽകിയത്. 

കൂട്ടുകാരുടെ കൈ പിടിച്ച് പ്രാർഥനക്ക് നേതൃത്വം നൽകാൻ  ഇവരെത്തിയപ്പോൾ കണ്ടെന്നവരുടെയെല്ലാം ഉളളു നിറഞ്ഞു..ഖതുബയ്ക്ക് വേണ്ടി ശബീര്‍  മിമ്പറിലേക്ക് കയറിയതോടെ ആരാധനയുടെ ഊർജം കാഴ്ചകൾക്കും കേൾവിക്കും അപ്പുറത്തായി ഇതൊരു നിയോഗമാണെന്നും കൂടുതൽ ഭിന്ന ശേഷിക്കരെ ചേര്‍ത്തുപിടിക്കുകയാണ്  ദൗത്യമെന്നും ഇബ്രാഹീം ഖലീലുൽ ബുഖാരി തങ്ങൾ. ആരാധനാലയങ്ങളെല്ലാം ഭിന്നശേഷി സൗഹൃദം ആകുന്നുവെന്ന സന്ദേശവും ഇവിടെ നിന്നു നൽകുന്നുണ്ട്  

ENGLISH SUMMARY:

Malappuram Madin Grand Mosque featured unique Ramadan prayers, with differently-abled individuals leading the ceremonies. This initiative highlights the mosque's commitment to inclusivity and serves as a message that places of worship are becoming more accessible for everyone.