ഭയം....ആയുസുകൊണ്ട് സ്വരൂക്കൂട്ടി വച്ചതത്രയും നിമിഷാര്‍ധ നേരംകൊണ്ട് ക്രൂരമായി പിടിച്ചുപറിച്ചുകൊണ്ടുപോകുന്ന, മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത കവര്‍ച്ചാ സംഘങ്ങളുടെ അതിക്രൂരത. പണത്തിനുവേണ്ടി എന്തും ചെയ്യുന്നവര്‍. അത് അതിര്‍ത്തി കടന്നെത്തുന്നവരാകാം. അല്ലെങ്കില്‍ അടുത്തകൂടി, പറഞ്ഞുവിശ്വസിപ്പിച്ച് എല്ലാം നിമിഷനേരംകൊണ്ട് തട്ടിയെടുക്കുന്നവരും ആകാം. എല്ലാത്തിനും ഒറ്റ മോട്ടീവ്, ലക്ഷ്യം മാത്രം. പണം. അത് കൈക്കലാക്കാന്‍ എന്തും ചെയ്യും, ആരെയും അക്രമിക്കും. സിനിമകളില്‍മാത്രം മലയാളി കണ്ടുശീലിച്ച അതിക്രൂര ആക്രമണങ്ങളും ആയുധങ്ങളുപയോഗിച്ചുള്ള കവര്‍ച്ചയും കേരളത്തിലും നടക്കുന്നു. അതിന് കോപ്പുകൂട്ടി എത്തുന്ന സംഘങ്ങള്‍ അതിര്‍ത്തി കടന്നെത്തുന്നു. കേരളത്തിലിത് കവര്‍ച്ചാക്കാലം.