special-program-nilambur

നിലമ്പൂര്‍ പോരില്‍ യു.ഡി.എഫിന് ഉജജ്വല വിജയം. ആര്യാടന്‍ മുഹമ്മദിന്‍റെ തട്ടകം തിരിച്ചുപിടിച്ചു മകന്‍ ആര്യാടന്‍ ഷൗക്കത്ത്. വോട്ടെണ്ണലിന്‍റെ തുടക്കം മുതല്‍ അവസാനം വരെ ലീഡ് തുടര്‍ന്ന് 11,077 ന്‍റെ ഭൂരിപക്ഷത്തിലാണ് ഷൗക്കത്തിന്‍റെ ആധികാരിക വിജയം. പാര്‍ട്ടി ചിഹ്നത്തില്‍ എം.സ്വരാജിലൂടെ മുന്നേറാമെന്ന എല്‍.ഡി.എഫിന്‍റെ പ്രതീക്ഷ അമ്പേ പാളി. നിലമ്പൂര്‍ നഗരസഭ അടക്കം  ശക്തികേന്ദ്രങ്ങളിലും എം.സ്വരാജ് പിന്നാക്കം പോയി. യൂദാസെന്നും വഞ്ചകനെന്നും ആക്ഷേപം കേട്ട പി.വി.അന്‍വര്‍  ഒറ്റയ്ക്ക്  ഇരുപതിനായിരത്തിനടുത്ത് വോട്ടുപിടിച്ച് വീറുകാട്ടി. നിലമ്പൂരിലെ ഫലം സംസ്ഥാന സര്‍ക്കാരിനെതിരായ ഭരണവിരുദ്ധവികാരത്തിന്‍റെ ശക്തമായ സൂചനയായി. 2026ലെ പൊതുതിരഞ്ഞെടുപ്പിന്‍റെ തന്ത്രങ്ങള്‍ മെനയുമ്പോള്‍ ഇരുപക്ഷത്തിനും നിലമ്പൂര്‍ സുപ്രധാന പാഠമാണ്. 

ENGLISH SUMMARY:

Shoukath secured a commanding victory with a majority of 11,077 votes, maintaining his lead from the very beginning of the counting. The LDF’s hope to gain ground through M. Swaraj collapsed completely. Even in strongholds like the Nilambur Municipality, M. Swaraj fell behind.