രണ്ടുദിവസമായി കേരളത്തിലെ ദേശീയപാതയുടെ ഓരങ്ങളില്‍ പരാതി, സമരം, സംഘര്‍ഷം. സമരം റോഡ് പണി പൂര്ത്തിയാക്കാത്തതിനല്ല. പൂര്‍ത്തിയായ പാത ഇടിഞ്ഞുവീഴുന്നതുകണ്ടിട്ടാണ്. നിര്മാണഘട്ടത്തിലുണ്ടായ ക്ലേശങ്ങള്‍ ചില്ലറയല്ല, എല്ലാം സഹിച്ചത് സ്വപ്നസഞ്ചാരം കൊതിച്ചാണ്. പാത പണിപൂര്‍ത്തിയാകുമ്പോള്‍ എന്താണ് അവസ്ഥ? ആറുവോളം കാത്തിട്ടും വേവാത്ത ചോറാണോ വിളമ്പിയത്? അങ്ങനെയൊരു ചോദ്യമാണ് നാട്ടുകാര്‍ ആശങ്കയോടെ ചോദിക്കുന്നത്. സംസ്ഥാനത്ത് ദേശീയപാതയില്‍ വ്യാപക വിള്ളലാണ് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇന്നും ഇന്നലെയുമായി തൃശൂര്‍, മലപ്പുറം, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലായി നിരവധി വിള്ളലുകള്‍ കണ്ടെത്തി. ശാസ്ത്രീയമായ ഒന്നും പരിഗണിക്കാതെയാണോ നാടിന്റെ രണ്ടറ്റം വിശാലപാതകൊണ്ട് കൂട്ടിമുട്ടിക്കാന്‍ നോക്കിയത്?