ഇരകളാണ്. അക്രമത്തിനിരയായവര്‍. പുരുഷാധിപത്യത്തിന്‍റെ ഇരകള്‍. അധികാരത്തിന്‍റെ ഹുങ്കില്‍ പൗരുഷം കാണിക്കാന്‍ മുഷ്ടിചുരുട്ടിയപ്പോള്‍ അതിന്‍റെ തീവ്രാനുഭവങ്ങള്‍ പേറേണ്ടിവന്നവര്‍. ഇവര്‍ അക്രമകേരളത്തിലെ ഇരകളായ സ്ത്രീകളാണ്. അതൊരുവശത്ത്. മറുവശത്ത് പരസ്പരം തല്ലിത്തോല്‍പ്പിക്കാന്‍ ഒരുമ്പിട്ടിറങ്ങിയ വേറെ കുറെ ആളുകള്‍. ആണെന്നോ പെണ്ണെന്നോ വകഭേദമില്ലാതെ അടിച്ചും പിടിച്ചും തല്ലി തോല്‍പ്പിക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍.
ചൊവ്വാഴ്ച വൈകീട്ടോടെയാണ് തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ ജൂനിയർ അഭിഭാഷകയെ കോടതിക്ക് സമീപമുള്ള ഓഫിസില്‍ വച്ച് സീനിയര്‍ അഭിഭാഷകന്‍ ക്രൂരമായി മര്‍ദിച്ച വിവരം പുറത്തറിയുന്നത്. പാറശാല സ്വദേശിയായ അഡ്വ. ശ്യാമിലിയെ സീനിയർ അഭിഭാഷകൻ ബെയ്‍ലിന്‍ ദാസ് ആണ് അതിക്രൂരമായാണ് മര്‍ദിച്ചത്. പ്രസവ അവധി കഴിഞ്ഞ് അടുത്തിടെ പ്രാക്ടീസ് പുനരാരംഭിച്ച അഭിഭാഷയെ ഒറ്റയടിക്ക് ബെയ്‍ലിന്‍ ദാസ് നിലത്തിട്ടെന്ന് FIR ല്‍ വ്യക്തമാക്കുന്നുണ്ട്. തർക്കമാണ് ക്രൂരമായ മർദ്ദനത്തിൽ കലാശിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെ കോടതിക്ക് സമീപത്തെ ഓഫീസിൽ വെച്ചാണ് സംഭവം.
ബെയ്ലിൻ ദാസിൻ്റെ അടിയുടെ ആഘാതത്തിൽ താഴെവീണ ശാമിലിക്ക് മുഖത്തും കണ്ണിനു സാരമായി പരിക്കേറ്റു. പോലീസ് മൊഴി രേഖപ്പെടുത്തി കേസെടുത്തു. കോഴിക്കോട് താമരശേരിയില്‍ ഭര്‍ത്താവിന്‍റെ ക്രൂരപീഡനം സഹിക്കാനാകാതെ അര്‍ധരാത്രി വീട് വിട്ടിറങ്ങേണ്ടിവന്നു ഒരു അമ്മയ്ക്കും മകള്‍ക്കും ഉണ്ടായതും ഇതുപോലെ മറ്റൊരു അനുഭവമാണ്.