women-heart-attack

TOPICS COVERED

ഹൃദയാഘാതമെന്നാല്‍ നെഞ്ചുവേദനയെക്കുറിച്ചാണ് പൊതുവെ എല്ലാവരും ചിന്തിക്കുക. എന്നാല്‍ പല സ്ത്രീകള്‍ക്കും മുന്നറിയിപ്പ് അടയാളങ്ങള്‍ വ്യക്തമല്ലാതെ കടന്നുവരുന്ന അതിഥിയാകാറുണ്ട് ഹൃദയാഘാതം. ചിലപ്പോള്‍ കാര്യമെന്തെന്നറിയാതെ ഉണ്ടാകുന്ന ക്ഷീണമാകാം അതിന്‍റെ ആദ്യ സൂചന. ഹൃദയാഘാതം ഉണ്ടാകുന്നതിന് ദിവസങ്ങളോ ആഴ്ചകളോ അല്ലെങ്കിൽ മാസങ്ങൾക്ക് മുമ്പ് പോലും ഇത്തരത്തിലുള്ള ക്ഷീണം പ്രത്യക്ഷപ്പെടാം. ഇത്തരം ക്ഷീണത്തെ ജോലിയുമായോ കുടുംബവുമായോ പ്രായവുമായോ ബന്ധപ്പെട്ട കാരണങ്ങളെന്ന് കരുതി സ്ത്രീകള്‍ പലപ്പോഴും അവഗണിക്കുകയാണ് പതിവ്. ഒരുപക്ഷേ നിശബ്ദനായി കടന്നുവരാനിരിക്കുന്ന അപകടത്തിന്‍റെ ആദ്യ അടയാളമായേക്കാം അത് എന്ന് തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്.  തിരിച്ചറിഞ്ഞില്ലെങ്കില്‍ ക്ഷണിക്കപ്പെടാത്ത ആ അതിഥി ഒരുപക്ഷേ ജീവന്‍ കവര്‍ന്നാകും തിരിച്ചുപോവുക!

യുഎസ് നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച  പഠനത്തില്‍, സ്ത്രീകളിൽ മറ്റേതൊരു ആദ്യകാല ഹൃദയാഘാത ലക്ഷണത്തേക്കാളും കൂടുതൽ തവണ ക്ഷീണം കാണിക്കുന്നതായി പറയുന്നു. എന്നാൽ ഇത് സ്ഥിരമായ ക്ഷീണം മാത്രമായിരിക്കണമെന്നില്ല. കടകളിലേക്ക് നടക്കുകയോ വൃത്തിയാക്കുകയോ പോലുള്ള ലളിതമായ ജോലികളില്‍പ്പോലും ക്ഷീണം അനുഭവപ്പെട്ടേക്കാം. കഠിനാധ്വാനം, ആർത്തവം, അല്ലെങ്കിൽ തിരക്ക് എന്നിവയെ ആകും ഇത്തരം ക്ഷീണത്തിന്‍റേ പേരില്‍ മിക്ക സ്ത്രീകളും കുറ്റപ്പെടുത്തുക.അപകടാവസ്ഥയിലായ ഹൃദയം ചിന്തയില്‍പ്പോലും ഉണ്ടായേക്കില്ല.

ഹൃദയാഘാതം സംഭവിക്കുന്നതിന് വളരെ മുന്‍പുതന്നെ ക്ഷീണം പ്രത്യക്ഷപ്പെടാം. 10 സ്ത്രീകളിൽ 7 പേരും അവരുടെ ഹൃദയാഘാതത്തിന് ഒരു മാസത്തിലധികം മുന്‍പ് വിചിത്രവും കനത്തതുമായ ക്ഷീണം അനുഭവിച്ചതായി പഠനത്തില്‍ കണ്ടെത്തി. അതിനാൽ ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, അല്ലെങ്കിൽ ഹൃദ്രോഗത്തിന്‍റെ കുടുംബ ചരിത്രം തുടങ്ങിയ അപകട ഘടകങ്ങൾ കൂടി ഉണ്ടെങ്കിൽ ഇത്തരത്തിലുള്ള ക്ഷീണം ഒരു വലിയ ‘ചുവന്ന പതാക’യാണ്.

എന്തുകൊണ്ടാണ് സ്ത്രീകൾക്ക് ഹൃദയാഘാത ലക്ഷണങ്ങൾ നഷ്ടമാകുന്നത്?

ഹൃദയാഘാതത്തിന് മുന്‍പ് നെഞ്ചുവേദന അനുഭവപ്പെടുമെന്ന പരമ്പരാഗത വിശ്വാസം പലര്‍ക്കുമുണ്ട്. എന്നാല്‍ ക്ഷീണം സാധാരണമായി വിലയിരുത്തപ്പെടുന്നു. 

മിക്ക ആളുകളും ഇത് സമ്മർദ്ദമോ ഉറക്കമില്ലായ്മയോ ആണെന്ന് കരുതുന്നു. ശരീരത്തിലെ മാറ്റങ്ങൾ മന്ദഗതിയിലുള്ളതും ഒളിഞ്ഞിരിക്കുന്നതുമാണ്. അവ അവഗണിക്കാൻ എളുപ്പവുമാണ്.എന്നാല്‍ ശ്വാസതടസ്സം,  ഉറക്കമുണര്‍ന്നാലും തുടരുന്ന ഇപ്പോഴും ക്ഷീണം, ദഹനക്കേട്, ഓക്കാനം, അല്ലെങ്കിൽ വിചിത്രമായ വയറിലെ മർദ്ദം, ബലഹീനത, തലകറക്കം, അല്ലെങ്കിൽ അസ്വസ്ഥത ഇവയൊക്കെ അത്ര നിസാരമായി തള്ളിക്കളയേണ്ടതല്ല. നിങ്ങളുടെ ശരീരം എപ്പോഴും ശ്രദ്ധിക്കുക. ആ ശ്രദ്ധ ഒരുപക്ഷേ നിങ്ങളുടെ ജീവൻ രക്ഷിച്ചേക്കാം.

ENGLISH SUMMARY:

Heart attack symptoms in women can often be subtle and easily overlooked. Recognizing early signs such as unusual fatigue and shortness of breath is crucial for timely intervention and improved outcomes.