ഓപ്പറേഷന‍് സിന്ദൂര്‍ പാക്കിസ്ഥാനിലുണ്ടാക്കിയ പ്രഹരം ചില്ലറയായിരുന്നില്ല. വെള്ളവും വളവും നല്‍കി നട്ടുവളര്‍ത്തിയ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ നിയന്ത്രിത ആക്രമണം പാക്കിസ്ഥാന്‍ പ്രതീക്ഷിച്ചതിലുമപ്പുറമായിരുന്നു. അതോടെ അതിര്‍ത്തിയില്‍ ആക്രമണം കെട്ടഴിച്ചുവിട്ട് പാക് പ്രകോപനം. ആദ്യദിനംതന്നെ നാനൂറിലധികം വിദൂരനിയന്ത്രിത ഡ്രോണുകളുപയോഗിച്ച് ആക്രമണം. രാത്രിയും പകലും വ്യത്യാസമില്ലാതെ ഷെല്‍ ആക്രമണം. തുറന്ന യുദ്ധത്തിലേക്ക് രാജ്യം നീങ്ങുന്നുവെന്ന പ്രതീതി ഉയര്‍ത്തിയ മണിക്കൂറുകള്‍. കാണാം മുറിവുണങ്ങുന്ന അതിര്‍ത്തിയെ.