കോഴിക്കോട് മെഡിക്കൽ കോളജിലെ പഴയ അത്യാഹിത വിഭാഗം പ്രവർത്തന സജ്ജമായി. 3 ദിവസത്തിനകം പൊട്ടിത്തെറിയുണ്ടായ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗവും പ്രവർത്തന സജ്ജമാക്കും. യു.പി.എസ് മുറിയിലെ ബാറ്ററി പൊട്ടിത്തെറിച്ചതാണ് പുകവരാനുള്ള കാരണമായി ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് കണ്ടെത്തിയിരിക്കുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലെ പൊട്ടിത്തെറിയില്‍ രോഗികള്‍ക്കുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചതായി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.വിശ്വനാഥന്. UPS മുറിയിലെ ബാറ്ററി പൊട്ടിത്തെറിച്ചതാണ് അത്യാഹിത വിഭാഗത്തില്‍ പുക ഉയരാനുള്ള കാരണമായി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് കണ്ടെത്തിയിരിക്കുന്നത്.മെഡിക്കല്‍ കോളജിലെ പഴയ അത്യാഹിത വിഭാഗം പ്രവര്‍ത്തനം തുടങ്ങി .