അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനയെ ശ്രമകരമായ ദൗത്യത്തിനൊടുവില്‍ കോടനാട്ടെത്തിച്ച് കൂട്ടിലാക്കി. രാവിലെ ഏഴോടെ മയക്കുവെടിയേറ്റ ആന അല്‍പദൂരം സഞ്ചരിച്ച് നിലത്തുവീണത് ആശങ്കയുണ്ടാക്കി. മൂന്നരമണിക്കൂർ നീണ്ട ട്വിസ്റ്റുകൾ നിറഞ്ഞ ആ രക്ഷാദൗത്യത്തിലേയ്ക്ക്. വനം വകുപ്പിന്റെ നിരീക്ഷണ വലയത്തിൽ നിന്ന് അർധരാത്രി കാട്ടാന അപ്രത്യക്ഷമായി. ഇന്ന് നേരം പുലർന്ന സമയത്താണ് ആനയെ വീണ്ടും കണ്ടെത്തിയത്. വെറ്റിലപ്പാറ ചിക്ലായിയിലെ എണ്ണപ്പന തോട്ടത്തിൽ. ഇവിടെയാണ് ആദ്യത്തെ ട്വിസ്റ്റ്. കഴിഞ്ഞ കുറച്ചു നാളുകളായി ഒറ്റയാനായി നടന്നിരുന്ന കാട്ടുകൊമ്പന് ഒരു ഫ്രൻ്റിനെ കിട്ടി. നല്ല കരുത്തുള്ള കാട്ടുകൊമ്പനെ. മുറിവേറ്റ കൊമ്പനൊപ്പം ഇണപരിയാത്ത കൂട്ടുകാരനെപോലെ ഈ കൊമ്പൻ നിലയുറപ്പിച്ചു. വിഐപികൾക്ക് സംരക്ഷണം നൽകുന്ന ഗൺമാനെ പോലെ. എണ്ണപ്പന തോട്ടത്തിൽ നിന്ന് നേരെ ചാലക്കുടി പുഴയിൽ ഇറങ്ങി. തൽക്കാലികമായി കാടു വിട്ടു പോകുന്നതിനു മുമ്പ് ഒരു നീരാട്ട്