budget

ഉന്നത വിദ്യാഭ്യാസ വകുപ്പിനെ അമ്പരപ്പിച്ചുകൊണ്ടാണ് വിദേശ സര്‍വകലാശാലകള്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തന അനുമതി നല്‍കാനുള്ള ബജറ്റ് തീരുമാനം വന്നത്. വേണ്ടകൂടിയാലോചനകള്‍ ഉണ്ടായില്ല എന്നതില്‍ വകുപ്പില്‍ കടുത്ത അതൃപ്തി പുകയുകയാണ്. വിദേശ സര്‍വകലാശാലകള്‍ അനുവദിക്കുന്നതില്‍ പൂര്‍ണ തീരുമാനമായിട്ടില്ലെന്നും എന്ത് ചര്‍ച്ചചെയ്തു എന്ന് മാധ്യമങ്ങളോട് പറയേണ്ടകാര്യമില്ലെന്നുമായിരുന്നു മന്ത്രി ആര്‍.ബിന്ദുവിന്‍റെ പ്രതികരണം. വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യനിക്ഷേപത്തെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും രംഗത്തെത്തി.   

വിദേശ സര്‍വകലാശാലകള്‍ തുടങ്ങുന്ന കാര്യം ബജറ്റില്‍പ്രഖ്യാപിക്കും മുന്‍പ് ഉന്നത വിദ്യാഭ്യാസ വകുപ്പിനോട് വിശദമായി ചര്‍ച്ച ചെയ്തിരുന്നോ എന്ന ചോദ്യത്തോട് അസ്വസ്ഥതയോടെയായിരുന്നു മന്ത്രി ആര്‍.ബിന്ദുവിന്‍റെ പ്രതികരണം.

വിദേശ സര്‍വകലാശാലകള്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തന അനുമതി നല്‍കിയോ എന്ന ചോദ്യത്തിന് ഉത്തരം ഇതായിരുന്നു. സാമൂഹിക താല്‍പര്യം സംരക്ഷിച്ചുകൊണ്ട് മൂലധനം കൊണ്ടുവരുമെന്ന വിശദീകരണമാണ് സിപിഎം സംസ്ഥാന സെക്രട്ടറി  നല്‍കിയത്. വിദേശ സര്‍വകലാശാലകള്‍ക്ക് എല്ലാഇളവും നല്‍കി പ്രവര്‍ത്തന അനുമതി നല്‍കുന്നതിനോട് ഉന്നത വിദ്യാഭ്യാസ വകുപ്പിനുള്ള അതൃപ്തി മന്ത്രിയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്. ബജ്റ്റ് പ്രഖ്യാപനം വകുപ്പിലെ ഉന്നതര്‍ക്കിടയില്‍ അമ്പരപ്പാണ് സൃഷ്ടിച്ചത്.  വിദേശസർവകലാശാല പ്രഖ്യാപനവും കോൺക്ലേവ് നടത്താനുള്ള തീരുമാനവും വകുപ്പിനോട് ചർച്ച ചെയ്തില്ല എന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.  സുപ്രധാനമായ നയം മാറ്റമായതിനാല്‍ കൃത്യവും വ്യക്തവുമായ ചര്‍ച്ചവേണമെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ ആവശ്യം. 

Special programme on kerala budget foreign university