ഉത്തര്‍ പ്രദേശില്‍ നിന്നും വിവാദ വാര്‍ത്തകള്‍ പുറത്തുവരുന്നത് പതിവാണ്. ആവ ദേശീയ രാഷ്ട്രീയത്തില്‍ വലിയ ഒച്ചപ്പാട് ഉണ്ടാക്കാറുമുണ്ട്. പലപ്പോഴും വെറുമൊരു വാര്‍ത്തയല്ല പൊട്ടിപ്പുറപ്പെടാറ്. ഞെട്ടിപ്പിക്കുന്ന സംഭവവികാസങ്ങള്‍ എന്നുതന്നെ പറയാം. ഗുണ്ടാനേതാവും സമാജ്‍വാദി പാര്‍ട്ടി മുന്‍ എംപിയുമായ അതീഖ് അഖമ്മദിന്‍റെ കൊലപാതകമാണ് ഇതില്‍ ഏറ്റവും ഒടുവില്‍. കൊലയാളികള്‍ക്ക് ഭരണകൂടം അവസരം ഒരുക്കിനല്‍കിയതൊണെന്നും തിരക്കഥക്കു പിന്നില്‍ ആരെന്നുമുള്ള ചര്‍ച്ചകളും വിവാദങ്ങളും ദേശീയരാഷ്ട്രീയത്തെ ചൂടുപിടിപ്പിച്ചു കഴിഞ്ഞു. വിഡിയോ കാണാം.