ക്രൈം ത്രില്ലര്‍ സിനിമ പോലെ, കാണുന്ന മാത്രയില്‍ മനുഷ്യന്‍ ഒന്നു നടങ്ങിപ്പോകുന്ന ഇരട്ടക്കൊല ഉത്തര്‍പ്രദേശില്‍ നിന്ന് രാജ്യം കണ്ടിട്ട് 24 മണിക്കൂറാകുന്നു. ഗുണ്ടാത്തലവനും സമാജ്‌വാദി പാർട്ടി എംപിയുമായിരുന്ന ആതിഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ടത് പൊലീസ് കസ്റ്റഡിയിലിരിക്കെ, പൊലീസ് കണ്‍മുന്നില്‍, പോയിന്‍റ്് ബ്ലാങ്കില്‍. അതും ഇരുംവരും മാധ്യമങ്ങളോട് സംസാരിച്ച് നടക്കവെ കാമറയ്ക്ക് മുന്നില്‍. പ്രശസ്തിക്ക് വേണ്ടിയാണ് കൊലയെന്ന് പ്രതികള്‍ പറഞ്ഞെന്ന് യു.പി. പൊലീസ്. അന്വേഷിക്കാന്‍ മൂന്നംഗ ജുഡീഷ്യല്‍ കമ്മീഷനെ പ്രഖ്യാപിച്ചിട്ടുണ്ട്. യുപിയില്‍ അരാജകത്വവും ജംഗിള്‍ രാജുമാണെന്ന് കോണ്‍ഗ്രസ്, തൃണമൂല്‍, എസ്പി, ബിഎസ്പി തുടങ്ങി പ്രതിപക്ഷം ഒറ്റക്കെട്ടായി ആരോപിക്കുന്നു. .കൗണ്ടര്‍ പോയ്ന്‍റ് പരിശോധിക്കുന്നു.. ഇതെന്താണ്, ജംഗിള്‍ രാജോ ?