പാര്‍ട്ടിയെ കുലുക്കിയ വിവാദത്തിലും ഇപി രക്ഷപ്പെട്ടത് എങ്ങനെ?

അങ്ങിനെ ഒരു വിവാദത്തില്‍ നിന്ന് കൂടി ഇ.പി ജയരാജന്‍ പാര്‍ട്ടിയില്‍ തല്‍ക്കാലം രക്ഷപ്പെട്ടിരിക്കുകയാണ്. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ ഇ.പി.ജയരാജനെ കുറ്റവിമുക്തനാക്കിയിരിക്കുന്നു സി.പി.എം. ജാവഡേക്കറുമായുള്ള ഇ.പിയുടെ കൂടിക്കാഴ്ച നിഷ്കളങ്കമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍റെ ന്യായം. ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം, ഇ.പിക്ക് നിര്‍ദേശവും നല്‍കി.  ദല്ലാള്‍ നന്ദകുമാറിനെ പോലെയുള്ളവരുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് പാര്‍ട്ടി ഇ.പിയെ ഉപദേശിക്കുകയും ചെയ്തു. പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചതോടെ, സി.പി.ഐയുടെ എതിര്‍പ്പുണ്ടെങ്കിലും ഇ.പി ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് തുടരും.  ഇ.പി പാര്‍ട്ടിയെ വെട്ടിലാക്കുന്നതും വിവദാമുണ്ടാക്കുന്നതും ഇത് ആദ്യമായല്ല. ഇതിന് മുന്‍പും പല വിവാദങ്ങളും അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്.]

special programme on ep jayarajan controversy