പ്രതിപക്ഷ ഐക്യത്തിന്‍റെ തിരക്കഥ പൊളിയുന്നോ?

ആസന്നമായ പൊതുതെരഞ്ഞെടുപ്പ് ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പരീക്ഷണമാകാൻ പോകുകയാണ്. ബി ജെ പി നയിക്കുന്ന എൻ .ഡി എ ക്കു ഭരണത്തിൽ ഹാട്രിക് നൽകാതിരിക്കാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ 28 പാർട്ടികളുടെ രാഷ്ട്രീയ നീക്കം.വിശ്വാസവും വിഗ്രഹവും വികസനവും ചേരുംപടി ചേർത്ത് നരേന്ദ്ര മോദിയെ മുൻനിർത്തി ബി ജെ പി  തിരഞ്ഞെടുപ്പിനെ നേരിടുന്നു. അധികാര പിൻബലവും സംഘടനാ ശക്തിയും സാമ്പത്തിക ശേഷിയുമുള്ള ബി ജെ പി യെ നേരിടാൻ പ്രതിപക്ഷ നിരയ്ക്കുള്ള ഒറ്റമൂലി ഐക്യമാണ്.കഴിഞ്ഞ രണ്ടു പൊതുതെരഞ്ഞെടുപ്പുകളിലും ബി ജെ പി ക്കു ഏറെ ഗുണം ചെയ്തതും പ്രതിപക്ഷ അനൈക്യമായിരുന്നു.സമീപ കാലത്തു പ്രതിപക്ഷ നിരയിൽ കണ്ട ഏറ്റവും വലിയ പ്രത്യേകതയും ഐക്യത്തോടെ നിൽക്കണമെന്ന പൊതു താല്പര്യമായിരുന്നു.ഇപ്പോൾ ഇന്ത്യ സഖ്യം വിട്ടു ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിക്കുമ്പോൾ മുന്നണിയുടെ ഭാവി എന്താകുമെന്ന ചോദ്യവും ഉയരുന്നു. കർപ്പൂരി താക്കൂറിനു ഭാരത രത്ന നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ, ജെ ഡി യുവിന്റെ ദീർഘകാല ആവശ്യം സാധിച്ചതിനു  പ്രധാനമന്ത്രിക്ക്  നന്ദി അറിയിച്ചു നിതീഷ്‌കുമാർ രംഗത്തുവന്നത് സഭാവിക പ്രതികരണം മാത്രമാണോ?2007 മുതൽ അദ്ദേഹത്തിന് ഭാരത രത്ന നല്കണമെന്ന് ആവശ്യപ്പെട്ടുവരികയായിരുന്നു എന്ന് ജെ.ഡി യു നേതൃത്വം ഇപ്പോൾ പറയുമ്പോൾ അവർ ലക്‌ഷ്യം വയ്ക്കുന്നതാരെയാണ്.പഞ്ചാബിലും ഉത്തർപ്രദേശിലും സീറ്റുവിഭജന ചർച്ചകളിൽ കടുംപിടുത്തം തുടരുകകൂടി ചെയ്യുമ്പോൾ ടോക്കിങ് പോയിന്റിൽ ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നു. ഇന്ത്യ മുന്നണി ഉലയുന്നോ?

lok sabha election 2024 in westbengal