വാക്സീന്‍ വിതരണത്തില്‍ വേഗക്കുറവോ? ഉത്തരവാദികൾ ആര്..?

കാത്തിരുന്ന് കാത്തിരുന്ന് കോവിഡ് വാക്സീനെത്തി. ആരോഗ്യപ്രവര്‍ത്തകരില്‍ ആരംഭിച്ച വാക്സീനേഷന്‍ പ്രതീക്ഷിച്ച വേഗം കൈവരിച്ചിട്ടുണ്ടോ? രാജ്യത്തും സംസ്ഥാനത്തും? വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം ഒാരോ ദിവസവും ഉയര്‍ത്തുന്നുണ്ട്? ഇത് മതിയായ അളവിലാണോ? അവസാനഘട്ട പരീക്ഷണം പൂര്‍ത്തിയാകും മുന്‍പേ അനുമതി നല്‍കിയ കോവാക്സീന്‍ കേരളത്തിലുമെത്തി. തല്‍ക്കാലം ഉപയോഗിക്കേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. തെറ്റായ പ്രാചാരണങ്ങള്‍ മൂലം പലരും വാക്സീന്‍ എടുക്കാന്‍ മടിക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി. വിതരണം വേഗത്തിലാക്കേണ്ടത് ആരുടെ ആവശ്യം, ആരുടെ ഉത്തരവാദിത്തം?