വാക്സീനിലെ വ്യാജന്മാർക്ക് കുരുക്കിടേണ്ടതാര്? എങ്ങനെ?

ലോകത്തെ ഏറ്റവും വലിയ വാക്സിനേഷന്‍ പദ്ധതിക്ക് രാജ്യം തുടക്കമിട്ടുകഴിഞ്ഞു. മഹാമാരിയില്‍നിന്ന് മോചനം നേടാനുള്ള വിളക്ക് കൂടിയാണ് തെളിയിച്ചത്. പച്ചക്കള്ളം പ്രചരിപ്പിച്ച് ഇൗ വെളിച്ചം അണയ്ക്കാന്‍ കച്ചകെട്ടിയിരിക്കുകയാണ് ചിലര്‍. ഭീതി വിതയ്ക്കുന്ന വ്യാജപ്രചാരണങ്ങള്‍. വന്ധ്യതയുണ്ടാക്കുമെന്നുവരെ പറഞ്ഞു പരത്തി  ഇൗ അപകടകാരികള്‍. കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് നട്ടാല്‍ക്കുരുക്കാത്ത കള്ളം പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശമെന്താണ്? ഇൗ അപകടകാരികളെ എങ്ങനെ നേരിടണം? വാക്സീന്‍ തട്ടിപ്പ് കരുതിയിരിക്കണം എന്ന മുന്നറിയിപ്പുമായി ഇന്‍റര്‍ പോള്‍ ഓറഞ്ച് നോട്ടിസ് പുറത്തിറക്കി. അത്യന്തം അപകടകരമായ വ്യാജപ്രചാരണങ്ങള്‍ക്ക് തടയിടേണ്ടതാര്? എങ്ങനെ?