തെക്കിന്റെ രാഷ്ട്രീയം ഇടത്തേക്കോ വലത്തേക്കോ ?

കേരളത്തിലെ അഞ്ച് ജില്ലകള്‍ നാളെ പോളിങ് ബൂത്തിലേക്ക് പോവുകയാണ്.  കോവിഡ് പശ്ചാത്തലത്തില്‍ മൂന്നുഘട്ടമായി നടക്കുന്ന തദ്ദേശതിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളാണ് വിധിയെഴുതുന്നത്.  രാഷ്ട്രീയ വിവാദങ്ങളുടെ ചൂടാറാത്ത കാലത്ത് ഇടതുവലതുമുന്നണികള്‍ക്കൊപ്പം കരുത്തുകാട്ടാന്‍ ബിജെപിയുമുണ്ട്. സ്വര്‍ണക്കടത്ത്, അഴിമതിക്കഥകള്‍, പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ വിജിലന്‍സ് കേസുകള്‍, കേന്ദ്രസര്‍ക്കാരിന്‍റെ പ്രകടനം ഇവയെല്ലാം ജനം കണക്കിലെടുക്കുമോ. അതോ പ്രാദേശികവികസന പ്രശ്നങ്ങളാവുമോ മുഖ്യപരിഗണന. വോട്ടര്‍മാര്‍ തീരുമാനമെടുക്കുന്ന മണിക്കൂറുകളാണ് ഇത്. ജനാധിപത്യത്തില്‍ ഏറ്റവും കരുത്തര്‍ അവരാണെന്ന് ജനം ആവര്‍ത്തിച്ചോര്‍മിപ്പിക്കുന്ന വൈകുന്നേരമാണ് ഇത്.  കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളുടെ പൊതുചിത്രം നോക്കിയാല്‍ ഏതാണ്ട് ഇങ്ങനെയാണ്.