സുധീരനെയും ഷംസീറിനെയും തോല്‍പിച്ച ‘അപരര്‍’; പിന്നിലെ കഥ

തിരഞ്ഞെടുപ്പുരംഗം രാഷ്ട്രീയ ബലപരീക്ഷണത്തിന്റെ വേദിയാണ്. തദ്ദേശത്തിലെ രാഷ്ട്രീയമാകില്ല നിയമസഭയിലും ലോക്സഭയിലും. സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിലും രാഷ്ട്രീയം പ്രധാനമാണ്. അങ്ങനെ വളരെ നിര്‍ണായകമായ ഒരു തദ്ദേശ തിരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ കേരളം നില്‍ക്കുമ്പോള്‍, ഇപ്പറഞ്ഞ രാഷ്ട്രീയമൊന്നും ഇല്ലാത്ത, അല്ലെങ്കില്‍ അതിലേറെ മറ്റൊരു ലക്ഷ്യം മാത്രമുള്ള ഒരുകൂട്ടര്‍ നാടാകെയുണ്ട്. അപരന്‍മാര്‍. വന്‍മരങ്ങളെ വീഴ്ത്തിയും പതിനായിരങ്ങളെ ആശയക്കുഴപ്പത്തിലാക്കിയും ഈ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കൊപ്പം അവരുണ്ട്. അവരിലേക്കാണ്. അവരില്‍ പലരും ഉണ്ടാക്കിയ അപകടങ്ങളിലേക്കാണ് ഇന്ന് നമ്മള്‍ വിശദമായി. അപരചരിത്രം പറയുന്നതെന്താണ്?