ജനം ഇക്കുറി വിധിയെഴുതുക അഴിമതികളിലോ?

കോവിഡ് കാലത്ത് ഒരു തിരഞ്ഞെടുപ്പോ? ആഴ്ചകള്‍ക്ക് മുമ്പ് സംശയത്തോടെ നോക്കിയ പലരുമുണ്ട്. എന്നാലിന്ന് നാട്ടിലാകെ കോവിഡുണ്ട്. അതിനെ വെല്ലും ആവേശത്തോടെ നാട് ജനവിധിക്ക് ഒരുങ്ങുകയാണ്. വിദ്യാര്‍ഥികള്‍ തൊട്ട് പയറ്റിത്തെളിഞ്ഞവര്‍വരെ സ്വന്തം രാഷ്ട്രീയത്തിന് വോട്ടുതേടാന്‍ തയാറെടുത്തുകഴിഞ്ഞു. പഴയപോലെ പറ്റില്ല. അപ്പോള്‍ പുതിയവഴിയില്‍, പുതിയ ആശയവിനിമയ മാര്‍ഗങ്ങളില്‍. സംസ്ഥാനമാകെ ഒന്നരലക്ഷത്തിലേറെ സ്ഥാനാര്‍ഥികള്‍. നാളെ പത്രിക പിന്‍വലിക്കാനുള്ള സമയം തീരുമ്പോള്‍ അന്തിമചിത്രം തെളിയും. കോര്‍പറേഷനുകളും നഗരസഭകളും ജില്ലാ പഞ്ചായത്തുകളും അടങ്ങുന്ന തദ്ദേശസ്ഥാപനങ്ങളിലെ നിലവിലെ ചിത്രം, മാറുന്ന സാഹചര്യങ്ങള്‍ ഒക്കെയാണ് ഈയൊരുമണിക്കൂര്‍ നമ്മള്‍ പരിശോധിക്കുന്നത്. ഇവിടെ ഓഗ്്മെന്റ്് റിയാലിറ്റ സ്റ്റുഡിയോയില്‍നിന്ന്. ഒപ്പം ഒരു ചോദ്യവും. ജനം ഇക്കുറി വിധിയെഴുതുക അഴിമതികളിലോ?